മാട്രിമോണിയൽ വഴി പരിചയം,തുടർന്ന് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ

മുംബൈ: മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി പരിചയം നടിച്ച് യുവതിയിൽ നിന്ന് തട്ടിയെടുത്തത് 9.98 ലക്ഷം രൂപ. താനെ സ്വദേശിനി നൽകിയ പരാതിയിലാണ് തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്ത് വന്നത്. മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവുമായി യുവതി പ്രണയത്തിലായിരുന്നെന്നും തട്ടിപ്പ് മനസിലാകുന്നതിന് മുമ്പ് തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

ആറ് മാസം മുമ്പാണ് യുവതി മാട്രിമോണിയൽ സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കിയത്. ജനുവരി 9 ന് പൂനെ സ്വദേശിയായ യുവാവുമായി പരിചയത്തിലായി. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നെന്നും വിവാഹ നിശ്ചയം നടത്താൻ പദ്ധതിയിട്ടതായും യുവതി മൊഴി നൽകി.

രണ്ട് ദിവസത്തിന് ശേഷം തനിക്ക് പണത്തിന്‍റെ ആവശ്യമുണ്ടെന്നും 25,000 രൂപ ഉടൻ ട്രാൻസ്ഫർ ചെയ്യണമെന്നും പറഞ്ഞ് തട്ടിപ്പുകാരൻ തനിക്ക് മെസേജ് അയച്ചതായും വിവാഹം കഴിക്കാൻ തീരുമാനിച്ചതിനാലാണ് പണം അയച്ചതെന്നും യുവതി വെളിപ്പെടുത്തി. തുടർന്ന് ജനുവരി 11നും ഫെബ്രുവരി 22 നും ഇടയിൽ 9.98 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് 13 കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ മൂന്ന് കേസുകൾ മാത്രമാണ് കണ്ടെത്താനായത്.

Tags:    
News Summary - Matrimonial acquaintance followed by cheating; The woman lost Rs 9.98 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.