തൊഴിലാളികളുടെ പലായനം; കെജ്‌രിവാളിനെ പഴിചാരി, യോഗിയെ പുകഴ്​ത്തി കേന്ദ്രം

ന്യൂഡൽഹി: തലസ്​ഥാനത്ത്​ അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന്​ പിന്നാലെ പഴിചാരലും പുകഴ്​ത്തലുമായി ​കേന് ദ്ര സർക്കാർ. പലായനത്തിന്​ ഇടയാക്കിയത്​ കെജ്​രിവാളാണെന്നും യു.പിയിലെ യോഗി സർക്കാർ സമയോചിതമായി ഇടപെട്ടുവെന് നുമാണ്​ കേന്ദ്രത്തി​​ന്റെ വിലയിരുത്തൽ. ലോക്ക്​ഡൗൺ കാലാവധി മൂന്നുമാസത്തേക്ക്​ നീട്ടു​മെന്ന തരത്തിൽ ഡൽഹിയിലെ എ.എ.പി സർക്കാർ അഭ്യൂഹം പ്രചരിപ്പിച്ചതായാണ്​ കേന്ദ്രസർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നതെന്ന്​ എ.എൻ.ഐ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

ഡൽഹി സർക്കാർ മൂന്ന് മാസത്തേക്ക് കർഫ്യൂ പാസുകൾ നൽകിയത് ലോക്ക്ഡൗൺ കാലാവധി സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചതായി കേന്ദ്ര സർക്കാറിലെ ഉന്നതനെ ഉദ്ധരിച്ച്​ ഏജൻസി റിപ്പോർട്ട്​ ചെയ്യുന്നു. ഇതാണ്​ കൂട്ടപ്പലായനത്തിന്​ വഴിയൊരുക്കിയത്​. ഇക്കാര്യം എ.എ.പി മനപൂർവ്വം ചെയ്തതാണെന്നും​​ ഇവർ പറയുന്നു​.

അതേസമയം, തൊഴിലാളികളെ കൊണ്ടുപോകാൻ 1000 ബസ്​ ഏർപ്പെടുത്തിയ യോഗി സർക്കാറിനെ റിപ്പോർട്ടിൽ പുകഴ്​ത്തുന്നുമുണ്ട്​. ഉത്തർപ്രദേശ് സർക്കാർ സ്ഥിതിഗതികൾ ശരിയായി കൈകാര്യം ചെയ്തതായാണ്​ ഇതേക്കുറിച്ച്​ പറയുന്നത്​.

Tags:    
News Summary - massive movement of migrant workers follow up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.