Posted On
date_range Updated On
date_range കൊൽക്കത്തയിലെ രാസവസ്തു ഗോഡൗണിൽ വൻ തീപിടിത്തം
കൊൽക്കത്ത: നഗരത്തിലെ രാസവസ്തു ഗോഡൗണിൽ വൻ തീപിടിത്തം. ഹൗറ ബ്രിഡ്ജിന് സമീപത്തെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. 20 ഫയർ എഞ്ചിനുകൾ തീയണക്കാനായി എത്തിയിട്ടുണ്ട്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല.
ഹൗറ നദിയിലെ ജഗനാഥ് ഗാട്ടിന് സമീപത്താണ് രാസവസ്തു ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. തീ പിടിത്തമുണ്ടായുടൻ ഫയർ എഞ്ചിനുകൾ സംഭവ സ്ഥലത്തെത്തിയതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.