മുംബൈ: മഹാരാഷ്ട്രയിൽ ഡൈയിങ് കമ്പനി കെട്ടിടത്തിൽ വൻ തീപിടിത്തം. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭിവണ്ടിയിലെ മംഗൽ മൂർത്തി ഡൈയിങ് കമ്പനിയുടെ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
മൂന്ന് ഷിഫ്റ്റിലായി 170ഓളം ജീവനക്കാര്‍ ജോലിചെയ്യുന്ന ഫാക്ടറിയിലെ ഡൈയിങ് ഏരിയയില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക കണ്ടെത്തല്‍. ആദ്യ ഷിഫ്റ്റിലെ തൊഴിലാളികൾ ജോലിക്ക് എത്തിയതിന് ശേഷമാണ് അപകടമുണ്ടായത്. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക കണ്ടെത്തൽ.
പൊലീസും അഗ്നിശമനാ സേനയും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഭിവണ്ടി, കല്യാൺ, ഡോംബിവ്‌ലി , താനെ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടത്തത്തിന്‍റെ വിഡിയോകൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.