നാസിക്കിലെ ഫാക്ടറിയിൽ തീപിടിത്തം; ഒരു മരണം, 14 പേർക്ക് പരിക്ക്

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം.  ഒരാൾ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി ജോലിക്കാർ ഫാക്ടറിയിൽ കുടുങ്ങുക്കിടക്കുന്നുവെന്ന് സംശയിക്കുന്നു.

നാസികിലെ മുണ്ടെഗാവ് ഗ്രാമത്തിലെ ഫാക്ടറിയിൽ രാവിലെ 11ന് ബോയിലർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. നിരവധി അഗ്നിശമന സേനായൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നുണ്ട്. തീപിടിത്തത്തിന്റെ യഥർഥ കാരണം ഇതുവരെ വയക്തമായിട്ടില്ല. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. 

Tags:    
News Summary - Massive Fire After Explosion In Nashik Factory, Workers Feared Trapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.