ഗ്യാനേഷ് കുമാറിനെതിരായ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ രണ്ട് ദിവസം മദ്യശാലകൾ അടച്ചിടും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ രണ്ട് ദിവസം മദ്യശാലകൾ അടച്ചിടും. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഡൽഹി സർക്കാർ ഒക്ടോബർ 9, 10 തീയതികളിൽ മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചത്.

സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആരോപിച്ച് യുവജന പ്രസ്ഥാനമായ സി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. ഇതിന്റെ ഭാഗമായി ഒക്ടോബർ 10-നാണ് ഡൽഹിയിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഡൽഹി പൊലീസിന്റെ റിപ്പോർട്ടുകളുടെയും നിലവിലെ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പിന്റെ നിർണായക തീരുമാനം. ഡൽഹിയിൽ പ്രവർത്തിക്കുന്ന എൽ 6, എൽ 6 എഫ്.ജി, എൽ 8, എൽ 10, എൽ 14 തുടങ്ങിയ എല്ലാ ഫോം ലൈസൻസുകളുള്ള ചില്ലറ മദ്യവിൽപ്പന ശാലകളും ബുധൻ, വ്യാഴം (09.10.2026, 10.10.2026) ദിവസങ്ങളിൽ പൂർണ്ണമായി അടച്ചിടുമെന്ന് എക്സൈസ്-വിനോദ നികുതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പൊതു ഇടങ്ങളിലെ സമാധാനം നിലനിർത്താനുമാണ് ഈ കർശന നടപടിയെന്നും ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Delhi Liquor Shops Shut for Two Days Over CJP Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.