ജയ്പൂർ-അജ്മീർ ഹൈവേയിൽ എൽ.പി.ജി സിലിണ്ടർ ട്രക്കിൽ ടാങ്കറിടിച്ച് വൻ സ്ഫോടനം

ജയ്പൂർ: ജയ്പൂർ-അജ്മീർ ഹൈവേയിൽ എൽ.പി.ജി സിലിണ്ടർ ട്രക്കിൽ ടാങ്കറിടിച്ച് വൻ പൊട്ടിത്തെറി. ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയെ തുടർന്ന് ഒന്നിലധികം പൊട്ടിത്തെറിയുണ്ടായി. സിലിണ്ടറുകൾ നിരവധി മീറ്റർ ദൂരത്തേക്ക് തെറിച്ചു പോയി.

സ്ഫോടനത്തിന്‍റെ ശബ്ദം കിലോമീറ്ററുകളോളം ദൂരത്ത് അനുഭവപ്പെട്ടു. അപകടത്തിൽ ടാങ്കർ ഡ്രൈവറുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തെ തുടർന്ന് ഹൈവേയിൽ ഗതാഗതം താൽക്കാലികമായി നിർത്തി വെച്ചു. ട്രക്കിന്‍റെ ഡ്രൈവറും ക്ലീനറും ഒളിവിൽപ്പോയി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

എൽ.പി.ജി സിലിണ്ടർ വഹിച്ച ടാങ്കർ വഴിയരികിൽ നിർത്തി ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ടാങ്കർ വാഹനത്തിന്‍റെ പുറകിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇതേ ഹൈവേയിൽ എൽ.പി.ജി ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് 19 പേർക്ക് ജീവൻ നഷ്ടമായിരുന്നു.

Tags:    
News Summary - LPG cylinder truck hits tanker on Jaipur-Ajmer highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.