എസ്.എസ്.എൽ.സി പരീക്ഷക്ക് കൂട്ട കോപ്പിയടി; ഒത്താശ ചെയ്ത 16 അധ്യാപകർക്ക് സസ്പെൻഷൻ

ബംഗളൂരു: കര്‍ണാടകയിലെ ഗവ.ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി.കലബുറഗി ജില്ലയിലെ അഫ്സല്‍പുര്‍ താലൂക്കിലെ ഗൊബ്ബുരു (ബി) വില്ലേജിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്ന സംഭവത്തില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രിൽ മൂന്നിന്​ നടന്ന കണക്ക്​​ പരീക്ഷക്ക്​ വിദ്യാർഥികൾക്ക്​ കൂട്ടമായി കോപ്പിയടിക്കാൻ കൂട്ടുനിന്നതിനാണ്​ നടപടി. തെരഞ്ഞെടുപ്പ്​ പരിശോധനയുടെ ഭാഗമായി പോകുകയായിരുന്ന പൊലീസ്​ സൂപ്രണ്ട്​ ഇഷ പന്ത് സ്കൂളിനടുത്ത്​ ആൾക്കൂട്ടം കണ്ടതിനെ തുടർന്ന്​ വാഹനം നിർത്തി പരിശോധിക്കുകയായിരുന്നു.

പരീക്ഷാ ഹാളിന്‍റെ പരിസരത്ത് പുസ്തകത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി.ഇതോടെയാണ്​ പരീക്ഷ നടത്തിപ്പില്‍ പരീക്ഷകേന്ദ്രം ചീഫ് സൂപ്രണ്ടിന്‍റെയും കസ്റ്റോഡിയന്‍റെയും റീജനല്‍ വിജിലന്‍സ് സ്‌ക്വാഡിന്‍റെയും വീഴ്ച ബോധ്യമായതും നടപടിയെടുത്തതും. പ്രധാനാധ്യാപകന്‍ ഗൊല്ലാളപ്പ ഗുരപ്പ,അധ്യാപകരായ ഭീമശങ്കര്‍ മഡിവാള്‍, രവീന്ദ്ര, ദേവീന്ദ്രപ്പ യരഗല്‍, സവിതാഭായ് ജമാദാര്‍, അനിത, നാഗ് എന്നിവരെയാണ്​ സസ്​പെൻഡ് ചെയ്തത്​.

Tags:    
News Summary - Mass plagiarism in SSLC exam; Suspension for 16 teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.