പരീക്ഷ നടത്തിപ്പ് കോളജ് വളപ്പിൽ; വട്ടമിട്ടിരുന്ന് കൂട്ടക്കോപ്പിയടി

പാറ്റ്ന: ബിഹാറിലെ കോളജിൽ പരീക്ഷക്ക് കൂട്ടക്കോപ്പിയടി. ബെത്തിയയിലെ ആർ.എൽ.എസ്.വൈ കോളജിലാണ് വിദ്യാർഥികൾ കോളജ് വള പ്പിലും വരാന്തകളിലും കൂട്ടമായിരുന്ന് പരീക്ഷയെഴുതിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രച രിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്.

ശനിയാഴ്ചയായിരുന്നു സംഭവം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കുള്ള പരീക ്ഷയാണ് നടത്തിയത്. കോളജ് വളപ്പിലും മൈതാനത്തും വരാന്തയിലും ഉൾപ്പടെ കൂട്ടമായിരുന്ന വിദ്യാർഥികൾ ഉത്തരങ്ങൾ പരസ്പരം പകർത്തിയെഴുതുകയായിരുന്നു.

അതേസമയം, സംഭവത്തെ ന്യായീകരിക്കുകയാണ് കോളജ് പ്രിൻസിപ്പൽ ചെയ്തത്. കോളജിലെ സ്ഥലപരിമിതി കാരണമാണ് വിദ്യാർഥികളെ പുറത്തുവെച്ച് പരീക്ഷ എഴുതാൻ അനുവദിച്ചതെന്ന് പ്രിൻസിപ്പൽ രാജേശ്വർ പ്രസാദ് യാദവ് പറയുന്നു. 2500 പേർക്ക് പരീക്ഷയെഴുതാനുള്ള സൗകര്യമാണ് കോളജിലുള്ളത്. പക്ഷേ, 6000 വിദ്യാർഥികൾക്കാണ് സർവകലാശാല ഇവിടെ പരീക്ഷ കേന്ദ്രം അനുവദിച്ചത് -അദ്ദേഹം പറഞ്ഞു. കൂട്ടക്കോപ്പിയടി നടന്ന കാര്യം പ്രിൻസിപ്പൽ നിഷേധിച്ചു.

കൂട്ടക്കോപ്പിയടി നടന്ന കാര്യം ബാബാസാഹിബ് ഭീം റാവു അംബേദ്കർ ബിഹാർ സർവകലാശാലയും നിഷേധിച്ചു. ഇതുസംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പരീക്ഷ കൺട്രോളർ മനോജ് കുമാർ പറഞ്ഞു.

Tags:    
News Summary - mass copying in Bihar college -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.