മാസ്ക്​ വേണ്ട; നിയന്ത്രണങ്ങൾ പിൻവലിച്ച്​ മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി

ന്യൂഡൽഹി: കോവിഡ്​ വ്യാപനം തടയുന്നതിന്​ മാസ്ക്​​ ധരിക്കുന്നതടക്കം എല്ലാ നിയന്ത്രണങ്ങളും​ പിൻവലിച്ച്​ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ​. ഏപ്രിൽ ഒന്നുമുതൽ മാസ്ക്​ ധരിക്കാത്തവർക്ക്​ പിഴ ഈടാക്കില്ലെന്ന്​ ഡൽഹിയും അറിയിച്ചു.

മാർച്ച്​ 31 മുതൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കണമെന്ന്​ നി​ർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ്​ സെക്രട്ടറിമാർക്ക്​ കത്തയച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സംസ്ഥാനങ്ങളുടെ നടപടി. മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ നീക്കിയതായി ഉദ്ധവ്​ താക്കറെ ട്വീറ്റു ചെയ്തു. അതേസമയം, മാസ്ക് ഉപയോഗം നിർബന്ധമല്ലെങ്കിലും കുറച്ചു നാൾകൂടി തുടരുന്നതാണ് നല്ലതെന്ന് മഹാരാഷ്​ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യർഥിച്ചു.

Tags:    
News Summary - mask is not mandatory in maharashtra delhi bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.