മീററ്റ് (യു.പി): അതിവേഗ റെയിൽ ഇടനാഴിക്കായി ഡൽഹി റോഡിലെ ദശാബ്ദങ്ങൾ പഴക്കമുള്ള മസ്ജിദ്, പള്ളി കമ്മിറ്റിയുടെ അനുമതിയോടെ പൊളിച്ചുനീക്കി. ഡൽഹിയിൽനിന്ന് മീററ്റുവരെ 84 കിലോമീറ്റർ നീളത്തിൽ 30,274 കോടി ചെലവിട്ട് നിർമിക്കുന്ന ഡൽഹി-മീററ്റ് അതിവേഗ ഇടനാഴിക്കുവേണ്ടിയാണ് പൊളിച്ചുനീക്കൽ.
ഉദ്യോഗസ്ഥർ പള്ളി കമ്മിറ്റിയുമായി കൂടിയാലോചിച്ച് അവരുടെ സമ്മതത്തോടെയാണ് പൊളിച്ചതെന്ന് അധികൃതർ പറഞ്ഞു. മഹല്ല് അംഗങ്ങളുടെ നേതൃത്വത്തിലാണ് പൊളിച്ചുനീക്കൽ തുടങ്ങിയത്. രാത്രി വൈകി അധികൃതർ ബുൾഡോസർ ഉപയോഗിച്ചാണ് പൊളിക്കുന്നത് പൂർത്തിയാക്കിയത്.
പരസ്പര ധാരണയോടെയാണ് മസ്ജിദ് പൊളിച്ചുനീക്കിയതെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് (സിറ്റി) ബ്രിജേഷ് കുമാർ സിങ് പറഞ്ഞു. ഇക്കാര്യം മസ്ജിദ് ഭാരവാഹി ഹാജി സ്വാലിഹീൻ സ്ഥിരീകരിച്ചു. പള്ളിയുടെ ചരിത്രം തെളിയിക്കുന്ന 1857 മുതലുള്ള രേഖകൾ തങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മസ്ജിദിന് 80 വർഷത്തോളം പഴക്കമുണ്ടെന്ന് ചിലർ അവകാശപ്പെട്ടപ്പോൾ ഇതിന് 168 വർഷത്തോളം പഴക്കമുണ്ടെന്നതിന്റെ രേഖയുണ്ടെന്നാണ് മഹല്ല് ഭാരവാഹികൾ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.