സുലൈമാൻ ആൽവി കടപ്പാട്: ഇന്ത്യ ടുഡേ
ലഖ്നോ: കടക്കെണിയിൽ മുങ്ങിയ ശേഷം മുൻ കാമുകിയുമായി പുതുജീവിതം സ്വപ്നം കണ്ട് 'തട്ടിക്കൊണ്ട് പോകൽ' നാടകം കളിച്ച വ്യവസായി പിടിയിലായി. ഉത്തർ പ്രദേശിലെ മെയിൻപുരിയിലാണ് സംഭവം.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സുലൈമാൻ ആൽവിയാണ് കഥയിലെ നായകൻ. കടക്കെണിയിൽ മുങ്ങിയതിനെത്തുടർന്ന് കാമുകിക്കൊപ്പം ജീവിക്കുന്നതിനായാണ് നിർമാണ സാമഗ്രികൾ കച്ചവടം ചെയ്യുന്ന ഇയാൾ തട്ടിക്കൊണ്ടു പോയതായി ഇല്ലാക്കഥ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആഗ്രയിലെ ഷാഹ്ഖഞ്ചിൽ ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ജീവിക്കുന്ന മുൻകാമുകിയോടൊപ്പം ഒളിച്ചോടാനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്.
സുലൈമാൻെറ തട്ടിക്കൊണ്ടു പോകൽ നാടകത്തിന് കൂട്ടു നിന്ന മറ്റ് നാലുപേരും പിടിയിലായിട്ടുണ്ട്. സുലൈമാൻെറ സഹോദരൻ, കൂട്ടാളി സദ്ദാം ഹുസൈൻ, ഡ്രൈവർ ഇമ്രാൻ, സുഹൃത്ത് സാഹിദ് എന്നിവരെ അറസ്റ്റ് ചെയ്തതായി ആഗ്ര ഐ.ജി സതീഷ് ഗണേഷ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജയിലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.