ഗുവാഹതി: ശൗചാലയങ്ങളില്ലാത്ത മുസ്ലിം വീടുകളിലെ വിവാഹ ചടങ്ങുകള്‍ ബഹിഷ്കരിക്കാന്‍ ഹരിയാന, ഹിമാചല്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ മൗലവിമാരും പണ്ഡിതരും തീരുമാനിച്ചു.
ഈ മൂന്നു സംസ്ഥാനങ്ങളിലെയും മുസ്ലിം വിവാഹങ്ങള്‍ക്ക് വീടുകളില്‍ ശൗചാലയം നിര്‍ബന്ധമായിരിക്കണമെന്നത് പ്രധാനമാണെന്നും മറ്റു സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കുമെന്നും രാജ്യസഭ മുന്‍ എം.പിയും ജംഇയ്യതുല്‍ ഉലമ ഹിന്ദ് ജനറല്‍ സെക്രട്ടറിയുമായ മൗലാന മഹ്മൂദ് എ മദനി വ്യക്തമാക്കി. ആസാം കോണ്‍ഫറന്‍സ് ഓണ്‍ സാനിറ്റേഷന്‍ 2017ന്‍െറ ഉദ്ഘാടനവേളയിലായിരുന്നു മദനിയുടെ പരാമര്‍ശം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മതനേതാക്കള്‍ ഈ തീരുമാനവുമായി മുന്നോട്ടുപോവണമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണത്തിന്‍െറയും ആരോഗ്യപരിപാലനത്തിന്‍െറയും പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയാണ് സമ്മേളനത്തില്‍ പങ്കെടുത്ത ആസാം മുഖ്യമന്ത്രി സര്‍ബനാന്ദ സൊനോവലും സംസാരിച്ചത്. 2017 ഒക്ടോബര്‍ രണ്ടോടെ സംസ്ഥാനത്ത് പൊതുശുചീകരണം നടപ്പാക്കാനാണ് സൊനോവല്‍ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.