ഹിന്ദു നിയമപ്രകാരമുള്ള വിവാഹം പവിത്രമായ പ്രതിജ്ഞയെന്ന് ഡല്‍ഹി ഹൈകോടതി

ന്യൂഡല്‍ഹി: ഹിന്ദു നിയമപ്രകാരമുള്ള വിവാഹം പവിത്രമായ പ്രതിജ്ഞയാണെന്നും കരാറല്ളെന്നും ഡല്‍ഹി ഹൈകോടതിയുടെ നിരീക്ഷണം. നിയമപ്രകാരം വിവാഹം കഴിച്ച ഭാര്യയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മ നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് പ്രതിഭ റാണിയുടെ പരാമര്‍ശം. സര്‍ക്കാര്‍ ആശുപത്രിയിലെ ശുചീകരണജോലിക്കാരനായ,  ഭര്‍ത്താവെന്ന് പറയുന്നയാള്‍ മരിച്ചതിനാല്‍ ആശ്രിതനിയമനവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ഉത്തരവിടണമെന്നായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. ഭര്‍ത്താവിന് ആദ്യ ഭാര്യയുമായി ബന്ധം നിലനില്‍ക്കുമ്പോള്‍തന്നെ വിവാഹപത്രത്തിന്‍െറയും സത്യവാങ്മൂലത്തിന്‍െറയും ബലത്തില്‍ ഹരജിക്കാരിയെ വിവാഹം ചെയ്തത് നിയമപ്രകാരമല്ളെന്ന് കോടതി പറഞ്ഞു. 1990ലായിരുന്നു ഈ വിവാഹം. 94ല്‍ ആദ്യ ഭാര്യ മരിച്ചു. 97ല്‍ ഭര്‍ത്താവും മരിച്ചതോടെ ആശ്രിതനിയമനത്തിന് അപേക്ഷിച്ചപ്പോഴാണ് നിയമക്കുരുക്കുണ്ടായത്.

Tags:    
News Summary - Marriage under Hindu law is 'sacrament', not contract: HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.