ഓഹരി വിപണിയിൽ നഷ്​ടത്തോടെ വ്യാപാരം തുടങ്ങി

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ നഷ്​ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്​സിന്​ ആദ്യ മണിക്കൂറിലെ വ്യാപാരത്തിൽ 150 പോയിന്‍റ്​ നഷ്​ടമുണ്ടായി റിലയൻസ്​ ഇൻഡസ്​ട്രീസ്​, എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ഐ.സി.ഐ.സി.ഐ ബാങ്ക്​ എന്നിവയാണ്​ നഷ്​ടം രേഖപ്പെടുത്തിയത്​. വിദേശനിക്ഷേപകർ വലിയ രീതിയിൽ പണം പിൻവലിച്ചതാണ്​ ഇന്ത്യൻ ഓഹരി വിപണിയേയും സ്വാധീനിച്ചത്​.

നിഫ്​റ്റിയും 49 പോയിന്‍റ്​ നഷ്​ടം രേഖപ്പെടുത്തിയത്​. റിലയൻസിന്​ മാത്രം ഒരു ശതമാനം നഷ്​ടമുണ്ടായി. പവർ ഗ്രിഡ്​, കോട്ടക്​ മഹീന്ദ്ര, മാരുതി, ബജാജ്​ ഓ​ട്ടോ, ആക്​സിസ്​ ബാങ്ക്​ എന്നിവയാണ്​ നഷ്​ടം രേഖപ്പെടുത്തിയ മറ്റ്​ ഓഹരികൾ.

ഡോ.റെഡ്ഡീസ്​, ടാറ്റ സ്റ്റീൽ, എൽ&ടി, എൻ.ടി.പി.സി, ഭാരത്​ എയർടെൽ, എച്ച്​.യു.എൽ എന്നിവയാണ്​ നേട്ടം രേഖപ്പെടുത്തിയ ഓഹരികൾ. വിദേശനിക്ഷേപകർ കഴിഞ്ഞ ദിവസം വിൽപനക്കാരുടെ മേലങ്കിയണിഞ്ഞിരുന്നു. ബുധനാഴ്ച മാത്രം 1,896.02 കോടിയുടെ ഓഹരികൾ വിദേശനിക്ഷേപകർ വിറ്റു. 

Tags:    
News Summary - Markets open in red; Sensex falls to 59,235, Nifty at 17,662

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.