മറാത്താ സംവരണം: ആത്​മഹത്യക്ക്​ ശ്രമിച്ചും തല മുണ്ഡനം ചെയ്​തും പ്രതിഷേധം

ഒൗറംഗാബാദ്​: സർക്കാർ ​േജാലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട്​ മഹാരാഷ്​ട്രയിൽ മറാത്താ സമുദായം നടത്തുന്ന പ്രക്ഷോഭം അക്രമാസക്​തം. പ്രതിഷേധക്കാരിൽ രണ്ടുപേർ ഇന്ന്​ ആത്​മഹത്യക്ക്​ ശ്രമിച്ചു. ജയന്ത്​ സൊനാവ്​നെ എന്നയാൾ നദിയിൽ ചാടിയും ജഗന്നാഥ്​ സൊനാവ്​നെ വിഷം കഴിച്ചുമാണ്​ ആത്​മഹത്യക്ക്​ ശ്രമിച്ചത്​. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കഴിഞ്ഞ ദിവസം ഒരാൾ ഗോദാവരി നദിയിൽ ചാടി ആത്​മഹത്യ ചെയ്​തിരുന്നു. ഇതോടെയാണ്​ പ്രതിഷേധം ശക്​തമായത്​. 

മറാത്ത ക്രാന്തി മോർച്ചയുടെ നേതൃത്വത്തിൽ മഹാരാഷ്​ട്രയു​െട വിവിധ ഭാഗങ്ങളിൽ​ പ്രക്ഷോഭകർ തല മുണ്ഡനം ​​ചെയ്​തും പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം മുതൽ പ്രതിഷേധക്കാർ ഒൗറംഗാബാദ്​- പൂണെ ​ൈഹവേ ഉപരോധിക്കുകയാണ്​. ഒരു ട്രക്ക്​ കത്തിക്കുകയും ബസിനു നേരെ ആക്രമണം സഴിച്ചു വിടുകയും ​െചയ്​തു. ഇന്ന്​ സംസഥാന വ്യാപക ബന്ദിനും ആഹ്വാനം ചെയ്​തിട്ടുണ്ട്​. 

യുവാക്കൾ ഹൈവേയിൽ വാഹനങ്ങൾക്ക്​ നേരെ ആക്രമണം അഴിച്ചു വിടുകയും മുബൈ -പൂണെ ​ൈഹവേയിൽ ഗതാഗതം തടയുകയും ചെയ്​തു. പ്രതിഷേധക്കാരനെ ആത്​മഹത്യക്ക്​ പ്രേരിപ്പിച്ചത്​ പൊലീസാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്​. നിങ്ങൾ മറാത്താ രക്​തമുള്ളവരെങ്കിൽ മരണം വരിക്കൂവെന്നാണ​്​​ പൊലീസ്​ ആവശ്യപ്പെട്ടതെന്ന്​ പ്രതിഷേധക്കാരിലൊരാൾ ആരോപിച്ചു. തങ്ങളുടെ ആവശ്യം നടപ്പിലാക്കിയില്ലെങ്കിൽ മുഴുവൻ പ്രതിഷേധക്കാരും മരണം വരിക്കുമെന്നും ഇവർ പറഞ്ഞു. 30 ആവശ്യങ്ങളാണ് സർക്കറിനു മുന്നിൽവെച്ചത്​. ഒന്നു പോലും സർക്കാർ അംഗീകരിച്ചിട്ടില്ല. പ്രക്ഷോഭത്തെ സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. 

അതിനിടെ, മറാത്താ സംവരണ പ്രക്ഷോഭത്തിന്​ ഉത്തരവാദി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ ആണെന്ന്​ കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​ ആരോപിച്ചു. മറാത്ത, ധൻഗാർ സമുദായങ്ങളുടെ പ്രതിഷേധത്തിന്​ കാരണക്കാരൻ ഫട്​നാവിസ്​ മാത്രമാണ്​. ഒരു മാസത്തിനുള്ളിൽ പ്രശ്​നം പരിഹരിക്കുമെന്ന്​ വാഗ്​ദാനം നൽകിയത്​ ഫട്​നാവിസാ​െണന്നും ദിഗ്​വിജയ്​ സിങ്​ പറഞ്ഞു. 

അതേസമയം, മറാത്താ സംവരണ പ്രതിഷേധം ശക്​തമായതോടെ, വിഷയത്തിൽ സർക്കാറിന്​ ഉടൻ റിപ്പോർട്ട്​ നൽകുമെന്ന്​ ഒൗറംഗാബാദ്​ ജില്ലാ മജിസ്​ട്രേറ്റ്​  ഉദയ്​ ചൗധരി പറഞ്ഞു. മാറാത്ത ക്രാന്തി മോർച്ചയുടെ മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്​. പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായ സംവരണ​ത്തെ കുറിച്ചുള്ള റിപ്പോർട്ട്​ ഉടൻ സർക്കാറിന്​ അയക്കും. പ്രതിഷേധത്തിനിടെ മരിച്ചയാളുടെ ബന്ധുക്കൾക്ക്​ 10ലക്ഷം രൂപ ആശ്വാസ ധനസഹായം നൽകുമെന്നും സഹോദരന്​ സർക്കാർ ജോലി നൽകുമെന്നും ജില്ലാ മജിസ്​ട്രേറ്റ്​ അറിയിച്ചു. 

Tags:    
News Summary - Maratha reservation stir continues in Aurangabad -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.