മുംബൈ: പൊലീസ് ചാരനെന്ന് ആരോപിച്ച് ഗഡ്ചിരോലിയിൽ മാവോവാദികൾ പ്രദേശവാസിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. സുഖ്റാം മദാവി (45) ആണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെ ഗഡ്ചിരോലി ഭംമ്രഗഢ് തെഹ്സിലിലാണ് സംഭവം. മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ലഘുലേഖയിലാണ് സുഖ്റാം പൊലീസ് ചാരനാണെന്ന് ആരോപിക്കുന്നത്. പെൻഗുൻഡയിലടക്കം പൊലീസ് ക്യാമ്പുകൾ തുടങ്ങാൻ പൊലീസിനെ സഹായിച്ചതും രഹസ്യവിവരങ്ങൾ ചോർത്തി നൽകുന്നതും സുഖ്റാം ആണെന്നാണ് ആരോപണം. എന്നാൽ, സുഖ്റാം തങ്ങളുടെ ചാരനാണെന്ന വാദം പൊലീസ് നിഷേധിച്ചു. സംഭവത്തിൽ ഗഡ്ചിരോലി പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊൽക്കത്ത: മാൻഹോൾ വൃത്തിയാക്കുന്നതിനിടെ വീണു മൂന്നു തൊഴിലാളികൾ മരിച്ചു. ബന്താല ഏരിയയിലെ കൊൽക്കത്ത ലെതർ കോംപ്ലക്സിലെ ലെതർ യൂനിറ്റുകളുടെ മലിനജലം അടഞ്ഞ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ഒരു തൊഴിലാളി കാൽതെറ്റി 20 അടിയോളം താഴേക്ക് വീണു. പിന്നാലെ മറ്റു രണ്ടുപേരും അകത്തേക്ക് വീഴുകയായിരുന്നു.
ഫർസാൻ ശൈഖ്, ഹാസി ശൈഖ്, സുമൻ സർദാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂന്നു തൊഴിലാളികളും കോർപറേഷന്റെ ശുചീകരണ സംഘത്തിൽ ഉൾപ്പെട്ടവരല്ലെന്നും വ്യവസായ യൂനിറ്റ് മാനേജ്മെന്റ് ടീമിന്റെ ഭാഗമായിരിക്കാമെന്നും കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.