മാനുഷി ചില്ലറിന്‍റെ വിജയം 'ബേട്ടി ബച്ചാവോ'യുടെതെന്ന് ഹരിയാന മന്ത്രി
ചണ്ഡിഗഡ്: ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലറിന്‍റെ വിജയത്തിന് പിന്നിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ബേട്ടി ബച്ചാവോ പദ്ധതിയാണെന്ന് ഹരിയാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കവിതാ ജെയിൻ. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പരിപാടി ശരിയായ ദിശയിൽ തന്നെയാണെന്നതിന് തെളിവാണ് ചില്ലറിന്‍റെ വിജയം. രാജ്യത്തെ മുഴുവൻ പെൺ മക്കൾക്കും അഭിമാനമാണ് ചില്ലറെന്നും കവിതാ ജെയിൻ ട്വിറ്ററിലൂടെ അറിയിച്ചു. മാനുഷിയുടെ നേട്ടത്തിൽ മറ്റ് മന്ത്രിമാരും ട്വിറ്ററിൽ സന്തോഷം പങ്കുവെച്ചു.
രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനമാണ് മാനുഷി ചില്ലറെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ കട്ടാർ പറഞ്ഞത്. ഹരിയാനയുടെ പെൺകുട്ടികൾ എല്ലാ മേഖലയിലും പ്രഗത്ഭർ ആണെന്നുള്ളതിനുള്ള തെളിവാണ് ചില്ലറിന്‍റെ വിജയമെന്ന് ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവും ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് പെൺകുട്ടികൾക്ക് ഇത് പ്രചോദനമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.