Posted On
date_range Updated On
date_range നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് ദുരന്തമാകും; മൻമോഹെൻറ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിെൻറ 2014ലെ വാക്കുകൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. 2014 തെരഞ്ഞെടുപ്പിന് മുമ്പുള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്.
മൻമോഹൻ സിങ് അന്നുപറഞ്ഞതിങ്ങനെ:
ഞാൻ ആരുടെയും യോഗ്യത അളക്കുന്നില്ല. പക്ഷേ നരേന്ദമോദി പ്രധാനമന്ത്രിയായാൽ ഇന്ത്യക്കത് ദുരന്തമാകും. ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയാണെന്ന് ഞാൻ കരുതുന്നില്ല. ചരിത്രം എന്നോട് ദയകാണിക്കുമെന്ന് എനിക്കുറപ്പുണ്ട്.
അഹ്മദാബാദിലെ തെരുവുകളിൽ നിഷ്കളങ്കരായ മനുഷ്യരെ കൊലചെയ്തതാണോ നിങ്ങൾ ഒരാളുടെ കരുത്തായി കണക്കാക്കുന്നത്. അതിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇത്തരത്തിൽ കഴിവുതെളിയിച്ച ഒരാളല്ല രാജ്യത്തെ നയിക്കേണ്ടത്. നരേന്ദ്രമോദി ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങൾ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.