Posted On
date_range Updated On
date_range മോദി കള്ളക്കഥകളുടെ പ്രചാരകൻ- മൻമോഹൻ സിങ്
ന്യൂഡൽഹി: രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് മൻമോഹൻ സിങ് വീണ്ടും. അതിരുവിട്ട ആരോപണങ്ങൾക്ക് മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിൽ ആവശ്യെപ്പട്ടു.
ഗുജറാത്ത് തെരെഞ്ഞടുപ്പിൽ കോൺഗ്രസ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ ആരോപണത്തിനുള്ള മറുപടിയായാണ് മൻമോഹൻ സിങ് വീണ്ടും രംഗത്തുവന്നത്.
‘‘തെരെഞ്ഞടുപ്പ് പരാജയം മുന്നിൽ കണ്ട് മോദി വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അതിയായ വേദനയുണ്ട്. പ്രധാനമന്ത്രി പദവിയുടെ അന്തസ്സും ഗൗരവവും മോദി കാത്തുസൂക്ഷിക്കുമെന്ന് ആത്മാർഥമായി പ്രത്യാശിക്കുന്നു’’ -മൻമോഹൻ തുടർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.