Posted On
date_range Updated On
date_range സി.ബി.ഐ കസ്റ്റഡി അവസാനിക്കുന്നു; സിസോദിയ ജാമ്യഹരജി നൽകി
ന്യൂഡൽഹി: സി.ബി.ഐയുടെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ, മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ ജാമ്യഹരജി നൽകി. മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ സിസോദിയയെ നാളെ ഉച്ചക്ക് രണ്ടിനാണ് സി.ബി.ഐ കോടതിയിൽ ഹാജരാക്കുക.
തന്നെ ഇതിൽ കൂടുതൽ സി.ബി.ഐയുടെ കസ്റ്റഡിയിൽ വെക്കരുതെന്നും സിസോദിയ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
കേസിൽ തന്നെ അറസ്റ്റ് ചെയ്തതിന് എതിരെ സിസോദിയ സുപ്രീംകോടതിയെ സമീപിപ്പിച്ചിരുന്നു. എന്നാൽ ഡൽഹി ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. തുടർന്ന് ഹരജി പിൻവലിച്ച സിസോദിയ താൻ വിചാരണ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.