ഇംഫാൽ: എൻ.ഡി.എ സർക്കാറിെൻറ വിവാദ പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് മണിപ്പൂരി ചലച്ചിത്ര സംവിധായകൻ അരിബം ശ്യാം ശർമ പത്മശ്രീ മടക്കി നൽകി. 82കാരനായ ശർമക്ക് 2006ലാണ് പത്മശ്രീ ലഭിച്ചത്.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിലെ മുസ്ലിം ഇതര വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള ബില്ലിൽ വൻ പ്രതിഷേധമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉയരുന്നത്.
പൗരത്വ ബിൽ, ലോക്സഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിലുള്ള ഭൂരിപക്ഷ പ്രീണന നയത്തിെൻറ ഭാഗമാണ് എന്നാണ് ആേക്ഷപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.