മണിപ്പൂരിൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലെ സംഘർഷം
ഇംഫാൽ: മണിപ്പൂരിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന സംഗായ് ഫെസ്റ്റിവൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയവരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ.
മെയ്തേയ് വിഭാഗത്തിന്റെ കൊകോമി (കോഓഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി) ഗ്രൂപ്പ് പരിപാടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് ആഹ്വാനം ചെയ്തതിനിടെ ഇംഫാലിൽ വെള്ളിയാഴ്ചയാണ് സംഭവം. മണിപ്പൂരിൽ വംശീയ അതിക്രമത്തിന് ഇരയായവർ പ്രതിസന്ധികൾ നേരിടുന്നതിനിടെയുള്ള ഉത്സവം വിവേകശൂന്യമായ പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊകോമി പണിമുടക്കിന് ആഹ്വാനംചെയ്തത്.
വംശീയ അതിക്രമത്തിൽ കുടിയിറക്കപ്പെട്ടവരും പ്രതിഷേധക്കാരും സംഗായ് ഉത്സവം നടക്കുന്ന ഖുരായ് ലാംലോങ്ങിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സുരക്ഷാസേന തടഞ്ഞതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാസേനക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് കണ്ണീർവാതകം പ്രയോഗിച്ചതെന്നും അവർ പറഞ്ഞു. പ്രതിഷേധക്കാരിൽ ചിലർക്ക് ഏറ്റുമുട്ടലിനിടെ പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.