ബംഗളൂരു: മണിപ്പാൽ എജുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ് കമ്പനിയിൽ നിന്ന് 62 കോടി തട്ടിയ കേസിൽ ഡെപ്യൂട്ടി ജനറൽ മാനേജർ അടക്കം നാലുപേർ അ റസ്റ്റിൽ. കമ്പനി അക്കൗണ്ടിൽനിന്ന് വിവിധ ഘട്ടങ്ങളിലായി തുക തട്ട ിയ കേസിൽ ഫിനാൻസ് വിഭാഗം ഡി.ജി.എം ബംഗളൂരു ചിക്കലസാന്ദ്ര സ്വദേശി സന ്ദീപ് ഗുരുരാജ് (38), ഭാര്യ പി.എൻ. ചാരുസ്മിത (30), സന്ദീപിെൻറ സുഹൃത്തും മുംബൈ അന്ധേരിയിൽ താമസക്കാരിയുമായ അമൃത ചെംഗപ്പ(34), അമൃതയുടെ അമ്മ മീര ചെംഗപ്പ(59) എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
മണിപ്പാൽ ഗ്രൂപ്പിെൻറ ബാങ്ക് അക്കൗണ്ടുകളിൽനിന്നും ചെയർമാൻ രഞ്ജൻ പൈ, ഭാര്യ ശ്രുതി പൈ എന്നിവരുടെ അക്കൗണ്ടുകളിൽനിന്നും സന്ദീപ് ഗുരുരാജ് പണം തട്ടിയെടുത്തതായി ഡെപ്യൂട്ടി കമീഷണർ ഡി. ദേവരാജ പറഞ്ഞു. മണിപ്പാൽ ഗ്രൂപ് സി.ഇ.ഒ എസ്. വൈതീശ്വരൻ ബംഗളൂരു കബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
തട്ടിയെടുത്ത പണം സന്ദീപ് അറസ്റ്റിലായവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു. സന്ദീപിെൻറ മുൻ സഹപ്രവർത്തക കൂടിയായ അമൃത ചെംഗപ്പയുടെ സഹോദരൻ വിശാൽ സോമണ്ണയുടെ പേരിൽ വ്യാജ കമ്പനിയുണ്ടാക്കി അതിലേക്ക് പണം നിക്ഷേപിച്ചതായും കണ്ടെത്തി. ദുബൈയിൽ താമസിക്കുന്ന ഖത്തർ എയർവേസിലെ പൈലറ്റായ വിശാലിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതായും ൈവകാതെ അറസ്റ്റിലാവുമെന്നും പൊലീസ് പറഞ്ഞു.
15 വർഷമായി മണിപ്പാൽ ഗ്രൂപ്പിനൊപ്പമുള്ള സന്ദീപ് കമ്പനി ഗ്രൂപ് ചെയർമാൻ രഞ്ജൻ പൈയുടെ വിശ്വസ്തനായിരുന്നു. കമ്പനിയുടെ ഒാൺലൈൻ പണമിടപാടുകൾ കൈകാര്യം ചെയ്തത് ഇയാളായിരുന്നു. വൻതുകയുടെ ഇടപാടുകൾക്ക് ചെയർമാെൻറ ശബ്ദസന്ദേശംകൂടി ലഭിച്ചാലേ ബാങ്കുകൾ അനുമതി നൽകിയിരുന്നുള്ളൂ. എന്നാൽ, അടുത്തിടെ ഇൗ അനുമതിയില്ലാതെ കമ്പനിയുടെ മൊറീഷ്യസിലുള്ള അക്കൗണ്ടിൽനിന്ന് മൂന്നര കോടി രൂപ ദുബൈ ആസ്ഥാനമായുള്ള വ്യാജ കമ്പനിയായ വേദാന്ത ജനറൽ ട്രേഡിങ് കമ്പനിയിലേക്ക് ട്രാൻസ്ഫർ ചെയ്തതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ചെയർമാൻ ബോർഡ് മീറ്റിങ്ങിെൻറ തിരക്കിലാണെന്നും ശബ്ദസന്ദേശം പിന്നീട് അയക്കാമെന്നും കാണിച്ച് ബാങ്കിലേക്ക് സന്ദീപ് ഇ-മെയിൽ അയച്ചതായി കണ്ടെത്തി.
ഒാഡിറ്റ് റിപ്പോർട്ട് പരിശോധിച്ചതോടെ ബോർഡ് അംഗങ്ങളുടെ വ്യാജ ഒപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതടക്കമുള്ള കൂടുതൽ ക്രമക്കേട് വെളിപ്പെട്ടു. ദുബൈയിലെ കമ്പനിയിലേക്ക് മൊത്തം 18.87 കോടി രൂപ ഇയാൾ മണിപ്പാൽ ഗ്രൂപ്പിെൻറ അക്കൗണ്ടുകളിൽനിന്ന് നൽകിയത്. കമ്പനികളുമായുള്ള ധാരണപത്രത്തിെൻറ കൺസൽട്ടൻസി ചാർജായാണ് തുക ൈകമാറിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.