Posted On
date_range Updated On
date_range ബംഗളൂരു വിമാനത്താവളത്തിൽ വടിവാളുമായി യുവാവിന്‍റെ പരാക്രമം; സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് പരിക്ക്
ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ വടിവാൾ വീശി യുവാവിന്‍റെ പരാക്രമം. സംഭവത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു. സംഭവത്തിൽ ജയ നഗർ സ്വദേശി സുഹൈൽ എന്നയാൾ അറസ്റ്റിലായി. പരാക്രമത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ഞായറാഴ്ചയായിരുന്നു അതീവ സുരക്ഷയുള്ള ബംഗളൂരു വിമാനത്താവളത്തിൽ സംഭവം നടന്നത്. ടാക്സികള്‍ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ തമ്മിൽ പ്രശ്നമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇയാൾ വടിവാളുമായെത്തിയത്.
ഒന്നാം ടെർമിനിലിന് സമീപമായിരുന്നു വടിവാളുമായി യുവാവ് എത്തിയത്. പിടികൂടാൻ സി.ഐ.എസ്.എഫ് ജവാന്മാർ എത്തിയപ്പോൾ ഇയാൾ വി.വി.ഐ.പി മേഖലയിലേക്ക് ഓടിക്കയറി. തുടർന്ന് ഏറെ പണിപ്പെട്ടാണ് ഇയാളെ സി.ഐ.എസ്.എഫ് പിടികൂടിയത്. ഇതിനിടെയാണ് ഒരു ജവാന് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.