നിതിൻ ഗഡ്കരിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ

നാഗ്പൂർ: കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് ഒരാൾ അറസ്റ്റിലായി. നാഗ്പൂർ സൈബർ സെല്ലിന്‍റേതാണ് നടപടി. ദത്താത്രേ ജോഷി എന്നയാളെയാണ് കേസെടുക്കുകയും പിടികൂടുകയും ചെയ്തത്. ഗഡ്കരിക്കെതിരെ ആക്ഷേപകരമായ പോസ്റ്റിടുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് കുറ്റം.

ഇയാളുടെ പോസ്റ്റ് ശ്രദ്ധയിൽപെട്ടതോടെ ഗഡ്കരിയുടെ ഓഫീസ് കേസെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രതിക്കെതിരെ ഐ.ടി നിയമ പ്രകാരമുള്ള കുറ്റങ്ങൾ അടക്കം ചുമത്തിയാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.


Tags:    
News Summary - man who posted on social media against Nitin Gadkari was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.