ഇന്ത്യയിൽ ആദ്യമായി പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനായ രോഗി സുഖം പ്രാപിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനാക്കിയ കോവിഡ്​ ബാധിതൻ രോഗമുക്തി നേടി. ഡൽഹി സാകേ തിലെ മാക്​സ്​ ഹോസ്​പിറ്റലിൽ ചികിത്സയിലിരുന്ന 49 കാരനാണ്​ പ്ലാസ്​മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചത്​. ഏപ്രിൽ ന ാലിന്​ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗി പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലേക്ക്​ മാറിയിരുന്നു. ​ന്യ ൂമോണിയ ബാധയെ തുടർന്ന്​ ഇദ്ദേഹത്തെ വ​െൻറിലേറ്ററിലേക്കും മാറ്റിയിരുന്നു.

ഏഴു ദിവസം വ​െൻറിലേറ്ററിൽ കഴിഞ്ഞ രോഗിയെ പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനാക്കുകയായിരുന്നു. കോവിഡ് 19 ബാധിച്ച്​ രോഗമുക്തി നേടിയ വ്യക്തിയിൽ രക്തത്തിൽ നിന്നു​ം വേർതിരിച്ച പ്ലാസ്​മ കുത്തിവെച്ചുള്ള ചികിത്സയിലൂടെ ഇദ്ദേഹം സ​ുഖം പ്രാപിച്ചു. മൂന്നാഴ്​ച മുമ്പ്​ കോവഡ്​ രോഗമുക്തി നേടിയ സ്​ത്രീയാണ്​ ​ പ്ലാസ്​മ ദാനം ചെയ്​തത്​. ഇവരിൽ കോവിഡ്​, ഹെപ്പ​െറ്റെ​റ്റിസ്​ ബി, ഹെപ്പ​റ്റൈറ്റിസ്​ സി, എച്ച്​.ഐ.വി എന്നിവ ഇല്ലെന്ന്​ ഉറപ്പുവരുത്താനുള്ള പരിശോധനകൾ നടത്തിയ ശേഷമാണ്​ പ്ലാസ്​മ സ്വീകരിച്ചത്​.

കോവിഡ്​ പ്രതിരോധത്തിൽ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്ലാസ്​മ തെറാപ്പി ഫലം കണ്ടുവെന്നതിൽ സന്തോഷമുണ്ടെന്നും ചികിത്സാരംഗത്തെ പുതിയ അവസരമാണി​തെന്നും മാക്​സ്​ ഹെൽത്ത്​കെയർ എം.ഡി ഡോക്​ടർ സന്ദീപ്​ ബുദ്ധിരാജ്​ പ്രതികരിച്ചു. കേന്ദ്രസർക്കാറി​​െൻറ കോവിഡ്​ ചികിത്സാ മാനദണ്ഡങ്ങൾ പ്രകാരമാണ്​ പ്ലാസ്​മ തെറാപ്പി പരീക്ഷിച്ചത്​. എന്നാൽ പ്ലാസ്​മ തെറാപ്പിയിലൂടെ മാത്രം നൂറുശതമാനം രോഗമുക്തി എന്ന്​ പറയാനാകില്ലെന്നും ഡോ.സന്ദീപ്​ പറഞ്ഞു.

ഒരാൾക്ക്​ ​ 400 മില്ലി പ്ലാസ്​മയാണ്​ ദാനം ചെയ്യാൻ കഴിയുക. ഇതിലൂടെ രണ്ട്​ ജീവൻ രക്ഷിക്കാനാകും. 200 മില്ലി പ്ലാസ്​മയാണ്​ ഒരു രോഗിയു​െട ചികിത്സക്കായി ഉപയോഗപ്പെടുത്തുക.

കോവിഡ് 19 ബാധിച്ച്​ രോഗമുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്​മ ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് കോൺവാലസെന്‍റ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷം ഇവരുടെ രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആന്‍റിബോഡി കോവിഡ് രോഗിയിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഈ കുത്തിവെപ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്സിജന്‍റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്തതായാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്.

Tags:    
News Summary - Man Treated With Plasma Therapy Recovers, First in India - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.