Posted On
date_range Updated On
date_range തമിഴ്നാട്ടിൽ മാട്ടിറച്ചി ഭക്ഷിച്ച മുസ്ലിം യുവാവിന് മർദനം: സംഘ്പരിവാർ പ്രവർത്തകർ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട്ടിൽ മാട്ടിറച്ചി ഭക്ഷിച്ചതിെൻറ പേരിൽ മുസ്ലിം യുവാവിന് മർദനം. നാഗപട്ടണം പൊറവച്ചേരി കീഴ്വേളൂർ പെരുമാൾ കോവിൽവീഥി മുഹമ്മദ് ഫൈസാൻ (24) ആണ് മർദ നത്തിനിരയായത്. മാട്ടിറച്ചി കഴിച്ചതായും സൂപ്പ് കുടിച്ചതായും മുഹമദ് ഫൈസാൻ തെൻറ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ‘എന്തൊക്കെ പറഞ്ഞാലും ബീഫ് കറി ബീഫ് കറി തന്നെ’ എന്ന അടിക്കുറിപ്പും നൽകി. ഇതിൽ പ്രകോപിതരായ സംഘ്പരിവാർ പ്രവർത്തകർ മുഖംമൂടി ധരിച്ച് ഫൈസാനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു. പരിക്കേറ്റ ഇയാളെ നാഗപട്ടണം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാഗപട്ടണം ജില്ല പൊലീസ് സൂപ്രണ്ട് ടി.കെ. രാജശേഖരെൻറ നിർദേശപ്രകാരം ഇതേപ്രദേശത്ത് താമസിക്കുന്ന എൻ. ദിനേഷ്കുമാർ (28), എ. ഗണേഷ്കുമാർ (27), എം. മോഹൻകുമാർ (28), ആർ. അഗസ്ത്യൻ (29) എന്നിവരെ കീഴ്വേളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ മൂന്നുപേർ അമ്മ മക്കൾ മുന്നേറ്റ കഴകം പ്രവർത്തകരും ഒരാൾ വിടുതലൈ ശിറുതൈകൾ കക്ഷി പ്രവർത്തകനുമാണെന്നാണ് റവന്യൂ അധികൃതരുടെ ഭാഷ്യം. എന്നാൽ, ഹിന്ദു മുന്നണി പ്രവർത്തകരാണ് ഇവരെന്നും ഹിന്ദു മക്കൾ കക്ഷിയിൽപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായിരുന്നതായും മുഹമ്മദ് ഫൈസാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സംഭവം സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.