പിതാവി​െൻറ അറുത്തെടുത്ത തലയുമായി യുവാവ് പൊലീസിൽ​ കീഴടങ്ങി

മംഗളൂരു: പിതാവി​​​െൻറ ചോരയിറ്റുവീഴുന്ന തല ടവ്വലിൽ പൊതിഞ്ഞ് യുവാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയിൽ മഞ്ചുനായ്കയുടെ(48) തലയാണ് മകൻ ദയാനന്ദ(20) അറുത്തെടുത്തത്.

സ്ഥിരം മദ്യപാനിയായ പിതാവുമായുണ്ടായ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് കിക്കേരി ഹൊബ്ലി പൊലീസ് പറഞ്ഞു. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ദയാനന്ദയുടെ വരുമാനംകൊണ്ടാണ് കുടുംബം പുലരുന്നത്. ഒഴിവുദിവസമായതിനാൽ വീട്ടിലുണ്ടായിരുന്ന യുവാവും മദ്യലഹരിയിലായിരുന്ന പിതാവും തമ്മിൽ വാക്കേറ്റം നടന്നു. വാക്കേറത്തി​െനാടുവിൽ പിതാവി​​​െൻറ കൈകളും കാലുകളും ബന്ധിച്ച ശേഷം തലവെട്ടിയെടുത്ത് യുവാവ്​ പൊലീസ് സ്റ്റേഷനിയലത്തുകയായിരുന്നു.

Tags:    
News Summary - Man Surrender with His Fathers Head In Police - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.