പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് സ്വന്തം തലയിലേക്ക് നിറയൊഴിച്ചു

ലഖ്നോ: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പത്താം ക്ലാസുകാരിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ഗജ്രോളയിലാണ് ഞെട്ടിക്കുന്ന സംഭവം.

ഭാൻപൂർ റെയിൽവേ ക്രോസിന് സമീപം ശനിയാഴ്ച വൈകിട്ട് 4.30 ഓടെ യുവാവ് പെൺകുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഇയാൾ സ്വന്തം തലയിലേക്ക് നിറയൊഴിച്ചു. യുവാവ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അതേസമയം മീററ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.

'ജോഗിപുര നിവാസിയായ പവൻ എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ഇരുവർക്കും പരസ്‌പരം പരിചയമുണ്ടോ എന്ന് അന്വേഷിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്'- അംരോഹ എസ്.പി ആദിത്യ ലാംഗേ പറഞ്ഞു.

Tags:    
News Summary - Man shoots Class 10 girl after she rejects advances in UP's Amroha, then kills self

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.