ലക്നോ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊന്ന് തലയറുത്ത് യുവാവ് പോലീസില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിൽ ജഹാങ്കിരബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ബഹാദൂർപുർ ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം.
30കാരനായ അഖിലേഷ് റാവത്താണ് ഭാര്യയെ കൊന്ന ശേഷം അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് നടന്നുപോയത്. പൊലീസ് പിടികൂടാനെത്തിയപ്പോൾ ദേശീയഗാനം ആലപിച്ച് തടസ്സപ്പെടുത്താൻ ശ്രമിച്ച ഇയാൾ ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യവും മുഴക്കി. തുടർന്ന് മൽപ്പിടിത്തത്തിന് ശേഷമാണ് പൊലീസ് യുവതിയുടെ തല പിടിച്ചുവാങ്ങിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് അഖിലേഷും ഭാര്യയും തമ്മിലുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എസ്.പി അരവിന്ദ് ചതുർവേദി പറഞ്ഞു. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി കീഴടങ്ങാൻ അയാൾ പൊലീസ് സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. ഇതുകണ്ട് ഭയചകിതരായ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തിയത്. കേസെടുത്തെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും എസ്.പി എസ്.പി. അരവിന്ദ് ചതുർവേദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.