Posted On
date_range Updated On
date_range ഭൂമിതർക്കം; ഒരു കുടുംബത്തിലെ മൂന്നുപേരെ ട്രാക്ടർ ഇടിച്ച് കൊലപ്പെടുത്തി
ന്യൂഡൽഹി: മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ മൂന്നുേപരെ ട്രാക്ടർ ഇടിച്ച് കൊലപ്പെടുത്തി. ഹോഷങ്കാബാദിലെ സിയോണി മാൽവ തെഹ്സിലിലാണ് സംഭവം.
ട്രാക്ടറിലെത്തിയ പ്രതി മൂന്നുപേരെയും ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ വെച്ച് മരിച്ചു. 35 കാരനായ രാജേന്ദ്ര യദുവംശി, 32 വയസായ കുൻവർ യദുവംശി, 11 വയസായ കുട്ടി എന്നിവരാണ് മരിച്ചത്. ഇവരും പ്രതിയും തമ്മിലുള്ള ഭൂമിതർക്കമാണ് കൊലപാതകത്തിന് കാരണം.
കൊലപാതകത്തിന് ശേഷം പ്രതി ട്രാക്ടറുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസുകാർ ഗ്രാമത്തിൽ തമ്പടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.