പെൺസുഹൃത്തിന്‍റെ സ്വകാര്യ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; 26കാരൻ അറസ്റ്റിൽ

ബംഗളൂരു: വർഷങ്ങളായി പെൺസുഹൃത്തിന്‍റെ സ്വകാര്യ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പ് വഴി പ്രചരിച്ചിരുന്ന 26കാരൻ അറസ്റ്റിലായി. തമിഴ്നാട് വെല്ലൂർ സ്വദേശിയായ 26കാരൻ സഞ്ജയ് ആണ് പിടിയിലായത്.

സഞ്ജയും പെൺസുഹൃത്തും ബംഗളൂരുവിൽ ലിവ് ഇൻ റിലേഷൻഷിപ്പിലാണ് കഴിഞ്ഞിരുന്നത്. പത്താം ക്ലാസ് മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധം രണ്ട് കുടുംബങ്ങൾക്കും അറിയാമായിരുന്നു. വൈകാതെ ഇരുവരുടെയും വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബങ്ങൾ. ഇതിനിടയിലാണ് യുവതിയെയും ബന്ധുക്കളെയുമെല്ലാം ഞെട്ടിച്ച് സഞ്ജയ് അറസ്റ്റിലായത്.

2021ൽ യുവതിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപെടുകയും യുവതി ഇക്കാര്യം പരാതിപ്പെടുകയും ചെയ്തതോടെ ഉടൻ നീക്കം ചെയ്യപ്പെട്ടു. എന്നാൽ, ഈ വർഷം ജൂണിൽ വീണ്ടും ഇത്തരത്തിലുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ കണ്ടെത്തുകയായിരുന്നു.

ഇതോടെ, യുവതിയും സഞ്ജയും പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സഞ്ജയ് തന്നെയാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

12 പേരുള്ള ടെലഗ്രാം ഗ്രൂപ്പിലാണ് സഞ്ജയ് കൂട്ടുകാരിയുടെ ചിത്രം അപ്‌ലോഡ് ചെയ്തിരുന്നത്. മറ്റു അംഗങ്ങളും തങ്ങളുടെ പെൺസുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം സ്വകാര്യ ചിത്രങ്ങൾ ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ നൂറുകണക്കിന് യുവതികളുടെ ചിത്രങ്ങൾ ഈ ഗ്രൂപ്പ് വഴി പ്രചരിക്കപ്പെട്ടിട്ടുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്.

Tags:    
News Summary - man morphed and posted live-in partner's explicit photos on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.