ശിവ്​ കൻവാർ   കടപ്പാട്​: aajtak.in

ഭാര്യയെ കുത്തിക്കൊന്ന ശേഷം മൃതദേഹത്തിനരികിലിരുന്ന്​ മൊബൈൽ ഗെയിം കളിച്ച്​ യുവാവ്​

ജോധ്​പൂർ: രാജസ്​ഥാനിൽ ഭർത്താവ്​ ഭാര്യയെ കത്രിക ​െകാണ്ട്​ കുത്തിക്കൊന്നു. ജോധ്​പൂരിലെ ബി.ജെ.എസ് ​കോളനിയിൽ ഞായറാഴ്​ച രാത്രിയാണ്​ സംഭവം. സംഭവ ദിവസം രാത്രി പ്രതിയായ വിക്രം സിങ്ങും (35) ഭാര്യ ശിവ്​ കൻവാറും (30) തമ്മിൽ വഴക്കുണ്ടായതായും പിന്നാലെ ഇയാൾ ഭാര്യയെ കുത്തുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

കൊലപാതകം നടത്തിയ ശേഷം പ്രതി തന്നെയാണ്​ പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്​. വിവരമറിഞ്ഞ്​ പൊലീസ്​ സംഭവ സ്​ഥലത്ത്​ പാഞ്ഞെത്തിയപ്പോൾ രക്​തത്തിൽ കുളിച്ച്​ കിടന്ന ഭാര്യയുടെ മൃതദേഹത്തിനരികിലിരുന്ന്​ ഇയാൾ മൊബൈലിൽ വിഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

വിക്രം സിങ്   കടപ്പാട്​: aajtak.in

സ്​ത്രീയെ ആ​ശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചുവെന്ന്​ പൊലീസ്​ പറഞ്ഞു. സിങ്​ ജോലിക്ക്​ പോവാത്തതിനെത്തുടർന്ന്​ വീട്ടിൽ ഇടക്കിടെ വഴക്കുണ്ടാവാറുണ്ടായിരുന്നു​​െവന്ന്​ പൊലീസ്​ പറഞ്ഞു. വീട്ടിൽ തയ്യൽ ജോലികൾ ചെയ്​തായിരുന്നു സ്​ത്രീ കുടുംബം പുലർത്തിയിരുന്നത്​.

Tags:    
News Summary - man kills wife, plays mobile games next to body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.