വളർത്തുനായ്​ക്കൾക്ക്​ ചപ്പാത്തി ഉണ്ടാക്കാത്തതിന്​ 25 കാരൻ സഹോദരിയെ വെടിവെച്ചുകൊന്നു

മീററ്റ്​: തൻെറ വളർത്തുവായ്​ക്കൾക്ക്​ ചപ്പാത്തി ഉണ്ടാക്കി കൊടുക്കാത്തതിന്​ 25 കാരൻ സഹോദരിയെ വെടിവെച്ചുകൊന്നു. ഉത്തർപ്രദേശിലെ ഭവൻപുർ മേഖലയി​ലാണ്​ സംഭവം. അശിഷിന്​ 20 ഒാളം നായ്​ക്കളുണ്ട്​. അവയെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട്​ 23 കാരിയായ സഹോദരി പരുളുമായി തർക്കം പതിവായിരുന്നെന്ന്​ പൊലീസ്​ പറയുന്നു.

സംഭവ ദിവസം നായ്​ക്കൾക്ക്​ ചപ്പാത്തി ഉണ്ടാക്കാൻ അശിഷ്​ സഹോദരിയോട്​ ആവശ്യപ്പെട്ടു. നിരസിച്ച ഉടനെ വെടിവെക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു. തലയിലും നെഞ്ചിലുമാണ്​ വെടിയേറ്റത്​. അശിഷ്​ തന്നെയാണ്​ പൊലീസിനെ വിവരമറിയിച്ചത്​.

വളർത്തു നായ്​ക്കളെ ചൊല്ലി അശിഷും സഹോദരിയും തമ്മിൽ തർക്കവും ബഹളവും പതിവായിരുന്നെന്ന്​ അയൽവാസികളെ ഉദ്ധരിച്ച്​ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു. പൊലീസ്​ അറസ്​റ്റ്​ ചെയ്​ത അശിഷിനെ റിമാൻറ്​ ചെയ്​തു. 

Tags:    
News Summary - man kills sister after she refuses to make rotis for pets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.