കൊൽക്കത്ത: തെരുവുനായ്ക്കൾക്ക് നേരെ കല്ലെറിയുന്നത് തടയാൻ ശ്രമിച്ച മൃഗസ്നേഹിയെ രണ്ട് യുവാക്കൾ അടിച്ചുകൊന്നു. വ്യാഴാഴ്ച പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനസ് ജില്ലയിലെ ജഗദ്ദൽ പ്രദേശത്താണ് ദാരുണ സംഭവം.
കാർ ഡ്രൈവറായ ചന്ദ്രആചാര്യയാണ് മരിച്ചത്. മുഹമ്മദ് മുസ്തഖീം, മുഹമ്മദ് ആരിഫ് എന്നിവരാണ് പ്രതികൾ. ഇരുവരുടെയും പ്രവർത്തി ചോദ്യം ചെയ്ത ചന്ദ്രആചാര്യയുടെ നെഞ്ചത്ത് പ്രതികൾ ഇടിക്കുകയായിരുന്നു. ബോധരഹിതനായ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃഗസ്നേഹിയായ ചന്ദ്രആചാര്യ സ്ഥിരമായി തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തി. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.