പുണെ: സംശയാലുവായ ഭർത്താവ് ബെഡ്റൂമിൽ ഒളികാമറ സ്ഥാപിച്ച് ചാരവൃത്തി നടത്തിയതായി ഭാര്യയുടെ പരാതി. പുണെയിലെ കലെപദാലിലാണ് സംഭവം. യുവതിയുടെ പരാതിയിൽ െഎ.പി.സി 354 സി പ്രകാരം പൊലീസ് കേസെടുത്തു.
20 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. പിന്നീട് േജാലി ആവശ്യാർഥം ഭർത്താവ് വിദേശത്തുപോയി. 10 വർഷം മുമ്പ് ഇയാൾ നാട്ടിലെത്തി എട്ട് മാസം ഒരുമിച്ച് താമസിച്ചെങ്കിലും ബന്ധം മോശമായി. പിണങ്ങിയ ഭർത്താവ് സ്വദേശമായ ബംഗളൂരുവിലേക്ക് മടങ്ങിയെങ്കിലും 12കാരനായ മകനെ കാണാൻ ഇടക്കിടെ പുണെയിൽ എത്തിയിരുന്നു. ഇതിനിടയിലാണ് ഇയാൾ ഭാര്യയുടെ ബെഡ്റൂമിലെ കുടിവെള്ള ശുചീകരണ യന്ത്രത്തിൽ രഹസ്യകാമറ സ്ഥാപിച്ചതെന്ന് വാൻവാഡി പൊലീസ് എസ്.െഎ രേഖ കലെ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് കാമറ ഭാര്യയുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഭാര്യ പരാതി നൽകുകയായിരുന്നു. ഭർത്താവ് പുണെയിൽ എത്തിയാൽ പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്ന് എസ്.െഎ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.