ആറുമണിക്കൂറോളം കട്ടിലിനടിയിൽ ഒളിച്ചിരുന്ന്​ ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ യുവാവ്​ അറസ്റ്റിൽ

ബെംഗളൂരു: ആറുമണിക്കൂറോളം കട്ടിലിനടിയിൽ ഒളിച്ചിരുന്ന്​ ഭാര്യയുടെ കാമുകനെ കൊല​െപ്പടുത്തിയ യുവാവ്​ അറസ്റ്റിൽ. ചിക്കമംഗളൂരു ഹൊസഹള്ളി താണ്ഡ്യ സ്വദേശിയായ 27കാരൻ ശിവകുമാറാണ് കൊല്ലപ്പെട്ടത്​. പ്രതിയായ ഭരത്​ കുമാറിനെ (31) പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

എട്ടുവർഷം മുമ്പായിരുന്നു​ ഭരതിന്‍റെയും വിനുതയുടെയും വിവാഹം. ഇവർക്ക്​ രണ്ടുകുട്ടികളുമുണ്ട്​. മൂന്നുവർഷം മുമ്പ്​ ബംഗളൂരുവിൽ ജോലി തേടിയെത്തിയ ശിവകുമാർ മൂന്നുദിവസത്തോളം ദമ്പതികളുടെ വീട്ടിൽ താമസിച്ചിരുന്നു. വിനുത ശിവകുമാറിന്​ ജോലി സംഘടിപ്പിച്ച്​ നൽകുകയും ചെയ്​തു.

ശിവകുമാർ ഇടക്കിടെ ദമ്പതിക​ളുടെ വീട്​ സന്ദർശിക്കുകയും ചെയ്​തിരുന്നു. ഈ സമയത്ത്​ ശിവകുമാർ യുവതിയോട്​ ഇഷ്​ടം​ അറിയിച്ചു. എന്നാൽ ആദ്യം ഇത്​ നിരസിച്ച യുവതി ശിവകുമാർ ആത്മഹത്യ ഭീഷണി മുഴക്കിയതോടെ ബന്ധത്തിന്​ സമ്മതിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ വിനുതയും ഭരതും തമ്മിൽ ബഹളമുണ്ടാകുകയും ചെയ്​തു. വഴക്ക്​ പതിവായതോടെ ആറുമാസം മുമ്പ്​ വിനുത വീടുവിട്ടിറങ്ങുകയും ആന്ധ്രഹള്ളിയിൽ വാടകക്ക്​ വീടെടുത്ത്​ താമസിക്കുകയും ചെയ്​തു.

ശനിയാഴ്​ച ശിവകുമാർ വിനുതയെ ഫോൺ വിളിക്കുകയും വീട്ടിലേക്ക്​ വരാമെന്ന്​ അറിയിക്കുകയും ചെയ്​തു. ശിവകുമാർ വരുന്നതിനെ തുടർന്ന്​ രാത്രി എട്ടരയോടെ ചിക്കൻ മേടിക്കാൻ വിനിത കടയിലെത്തി. ഇതു ശ്രദ്ധയിൽപ്പെട്ട ഭരത്​ ശിവകുമാർ വരുന്നുണ്ടെന്ന്​ മനസിലാക്കി വീട്ടിൽ കയറി കട്ടിലിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു.

കൊലപ്പെടുത്താനായി ഓൺലൈനിൽനിന്ന്​ മാസങ്ങൾക്ക്​ മുമ്പ്​ വാങ്ങിയ കത്തിയും ഭരത്​ സൂക്ഷിച്ചിരുന്നു. രാത്രി 10.30ഓടെ ശിവകുമാർ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്നു. ഇതേ സമയം വാഷ്​റൂമിൽ പോയ വിനുതയെ ഭരത്​ പുറത്തുനിന്ന്​ പൂട്ടുകയും ചെയ്​തു. തുടർന്ന്​ മുറിയിൽ തിരിച്ചെത്തിയ ഭരത്​ ശിവകുമാറിന്‍റെ വയറിൽ കുത്തുകയായിരുന്നു. മൂന്നുതവണ കുത്തേറ്റ ശിവകുമാർ സംഭവ സ്​ഥലത്തുവെച്ചുതന്നെ മരിച്ചു. തുടർന്ന്​ വിനുത പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. 

Tags:    
News Summary - Man hides under cot for Six hours to kill wife’s lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.