Posted On
date_range Updated On
date_range എട്ട് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി; 22കാരൻ അറസ്റ്റിൽ
മുംബൈ: എട്ട് മാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 22കാരൻ അറസ്റ്റിൽ. കോമൾ സഞ്ജയ് (20) ആണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അർജുൻ സോങ്കർ എന്ന യുവാവിനെ പൊലീസ് പിടികൂടി. മുംബൈയിലെ കുർളയിലാണ് സംഭവം.
കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് സഞ്ജയ് സോങ്കറിന്‍റെ ബന്ധുവാണ് പ്രതി അർജുൻ. കുറച്ച് മാസമായി സഞ്ജയ്ക്കും കുടുംബത്തിനുമൊപ്പമാണ് അർജുൻ താമസിച്ചിരുന്നത്. പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും മൃതദേഹം വസതിയിൽ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണസംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.