Posted On
date_range Updated On
date_range ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ലഖ്നോ: ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ജിതേന്ദ്ര സിങ് എന്ന 40കാരനാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്ഥിരമായി ജിമ്മിലെത്തുന്നയാളാണ് ഇൻഷുറൻസ് ഏജന്‍റായ ജിതേന്ദ്ര സിങ്. വെള്ളിയാഴ്ച രാവിലെ ട്രെഡ്മില്ലിൽ വ്യായാമം ചെയ്തുകൊണ്ടിരിക്കെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു.
ജിതേന്ദ്ര സിങ് കുഴഞ്ഞുവീഴുന്നതും ഒപ്പമുണ്ടായിരുന്ന ആൾ ഉടൻ സി.പി.ആർ നൽകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.
ഹൃദായാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.