Posted On
date_range Updated On
date_range മൂന്ന് ഡോസ് വാക്സിനെടുത്ത് അമേരിക്കയിൽനിന്ന് മുംബൈയിലെത്തിയ യുവാവിന് ഒമിക്രോൺ
മുംബൈ: അമേരിക്കയിൽനിന്ന് മൂന്ന് ഡോസ് വാക്സിനെടുത്ത് മുംബൈയിൽ മടങ്ങിയെത്തിയ യുവാവിന് ഒമിക്രോൺ. ന്യൂയോർക്കിൽനിന്ന് കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ 29കാരനാണ് രോഗബാധ. നേരിയ ലക്ഷണം മാത്രമാണുള്ളത്. ഇദ്ദേഹം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫൈസറിന്‍റെ മൂന്ന് ഡോസ് കോവിഡ് വാക്സിനാണ് എടുത്തത്. ഇദ്ദേഹത്തിന്‍റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മുംബൈയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. ഇതിൽ അഞ്ചുപേർ മുംബൈക്ക് പുറത്തുള്ളവരാണ്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 40 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.