ചെന്നൈ: വാണിയമ്പാടിക്ക് സമീപം ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തിൽ ഒാർക്കാപ്പുറത്ത് താലി കെട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആമ്പൂർ സാൻറോകുപ്പം സ്വദേശി ജഗൻ (24) ആണ് പ്രതി. ചൊവ്വാഴ്ച രാവിലെ 21കാരിയായ യുവതി സ്വകാര്യ കമ്പനിയിലെ ജോലിക്കായി ആമ്പൂരിൽ നിന്ന് വാണിയമ്പാടിയിലേക്ക് ബസിൽ പോകവെയാണ് ജഗൻ തെൻറ പക്കലുണ്ടായിരുന്ന ‘താലി’ ബലംപ്രയോഗിച്ച് കഴുത്തിൽെകട്ടാൻ ശ്രമിച്ചത്.
ഉടനടി സഹയാത്രക്കാർ തടയുകയും പൊതിരെ തല്ലുകയും ചെയ്തു. പിന്നീട്, ഇയാളെ വാണിയമ്പാടി ടൗൺ പൊലീസിന് കൈമാറി. കോളജ് പഠനകാലത്ത് ഇരുവരും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. പലതവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിക്കുകയായിരുന്നു. ഇൗയിടെ വീട്ടുകാർ മുൻകൈയെടുത്ത് മറ്റൊരാളുമായി യുവതിയുടെ വിവാഹനിശ്ചയം നടത്തിയതറിഞ്ഞാണ് പ്രതി കൃത്യത്തിന് മുതിർന്നത്.
താലികെട്ടിയാൽ പെണ്ണ് സ്വന്തമാവുമല്ലോയെന്ന് കരുതിയാണ് ഇതിന് മുതിർന്നതെന്ന് പ്രതി പൊലീസിന് മൊഴിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.