ഐ.സി.യുവിൽ എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ

ചണ്ഡീഗഡ്: ഹരിയാന ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി ഐ.സി.യുവിൽ എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ബിഹാർ മുസാഫർ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്. അഞ്ച് മാസമായി ഇയാൾ മേദാന്ത ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. 800 സി.സി.ടി.വി പരിശോധയുടെയും ആശുപത്രി ജീവനക്കാർ നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

വെസ്റ്റ് ബംഗാളിൽ നിന്ന് വർക്ക്ഷോപ്പിനായി നഗരത്തിൽ എത്തിയതായിരുന്നു യുവതി. താമസിച്ചിരുന്ന ഹോട്ടലിലെ പൂളിൽ നീന്തുന്നതിനിടെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ അഞ്ചിനാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകൾ കാരണം സ്വയം പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നും സംഭവ സമയത്ത് രണ്ട് നഴ്സുമാർ അവിടെ ഉണ്ടായിരുന്നെങ്കിലും അവർ ഇടപെട്ടില്ലെന്നും യുവതി മൊഴി നൽകി.

ഏപ്രിൽ പതിമൂന്നിന് ഡിസ്ചാർജായതിന് ശേഷം എയർ ഹോസ്റ്റസ് ഭർത്താവിനോട് സംഭവത്തെക്കുറിച്ച് പറയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. സദർ പൊലീസ് ബി.എൻ.എസ് സെക്ഷൻ 64,68 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Man arrested for raping air hostess in ICU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.