വാട്സ് ആപ്പിലൂടെ ചിത്രം പ്രചരിപ്പിച്ചതിൽ തർക്കം; യുവാവ് കൊല്ലപ്പെട്ടു 

സോനിപത്: വാട്സ് ആപ്പിലൂടെ കുടുംബ ഫോട്ടോ പ്രചിരിപ്പിച്ചുവെന്നാരോപിച്ചുണ്ടായ തർക്കം യുവാവിന്‍റെ മരണത്തിൽ കലാശിച്ചു. ഹരിയാനയിലാണ് സംഭവം. വാട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ അബദ്ധത്തിൽ ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്നാണ്ടായ തർക്കം കൊലപാതകത്തിന് കാരണമാകുകയായിരുന്നു. ലവ് എന്ന യുവാവിനെയാണ് ബന്ധു കൂടിയായ ദിനേശ് തലക്കടിച്ച് കൊലപ്പെടുത്തിയത്. 

ലവ് തന്‍റെ കുടുംബത്തോടൊപ്പമെടുത്ത ചിത്രങ്ങൾ അബദ്ധത്തിൽ കുടുംബ ഗ്രൂപ്പിലേക്ക് പ്രചരിക്കുകയായിരുന്നു. ഇതേ തുടർന്ന് ദിനേശ് ലവിനെയും സഹോദരങ്ങളെയും വീട്ടിലേക്ക് ക്ഷണിക്കുകയും കുടുംബാംഗങ്ങളുടെ സഹോയത്തോടെ അക്രമിക്കുകയുമായിരുന്നു. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ ലവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ദിനേശിന്‍റെയും ബന്ധുക്കളുടെയും ആക്രമണത്തിൽ ലവിന്‍റെ സഹോദങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

ശിഖ കോളനി നിവാസിയായി ദിനേശിനെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികളെ ഉടൻ  പിടികൂടുമെന്നും പോലീസ് അറിയിച്ചു.മരണപ്പെട്ട ലവ് സോനിപത്തിലെ ഡൽഹി ക്യാമ്പ് നിവാസിയാണ്. ഭാര്യയും ഒൻപത് വയസുള്ള ഒരു മകനുമുണ്ട്. 

  
    

Tags:    
News Summary - Man Allegedly Beaten To Death, For Sharing Photos on WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.