മുഖ്യമന്ത്രിയുടെ അന്ത്യശാസനം കാറ്റിൽപറത്തി ബംഗാളിൽ ജൂനിയർ ഡോക്​ടർമാരുടെ സമരം തുടരുന്നു

കൊൽക്കത്ത: മുഖ്യമന്ത്രിയുടെ അന്ത്യശാസനം കാറ്റിൽപറത്തി പശ്ചിമ ബംഗാളിൽ ജൂനിയർ ഡോക്​ടർമാരുടെ സമരം തുടരുന്ന ു. വ്യാഴാഴ്​ച ഉച്ചക്ക്​ രണ്ടുമണിക്കു മുമ്പ്​ ഡ്യൂട്ടിയിൽ എത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നായിരുന്നു മമതയുടെ അന്ത്യശാസനം. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ്​ ഡോക്​ടർമാരുടെ തീരുമാനം. സമരം സംസ്​ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. അതിനിടെ, ഡോക്​ടർമാർ ഗവർണറുമായി ചർച്ച നടത്തി സഹായം അഭ്യർഥിച്ചു.

കൊൽക്കത്ത എൻ.ആർ.എസ്​ മെഡിക്കൽ കോളജിൽ രണ്ടു​ ജൂനിയർ ഡോക്​ടർമാർ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ്​ ചൊവ്വാഴ്​ച മുതൽ സംസ്​ഥാനവ്യാപകമായി ജൂനിയർ ഡോക്​ടർമാർ സമരം പ്രഖ്യാപിച്ചത്​. അക്രമികളെ അറസ്​റ്റ്​ ചെയ്യുക, ജൂനിയർ ഡോക്​ടർമാർക്ക്​ പൊലീസ്​ സുരക്ഷ നൽകുക തുടങ്ങിയവയാണ്​ സമരം ചെയ്യുന്നവരുടെ ആവശ്യം. അതേസമയം, ആശുപത്രികളിലെ പ്രതിസന്ധി തരണം ചെയ്യാൻ സഹകരിക്കണമെന്നാവശ്യപ്പെട്ട്​ മമത ബാനർജി ആശുപത്രികളിലെ സീനിയർ ഡോക്​ടർമാർക്ക്​ കത്തയച്ചു.

Tags:    
News Summary - Mamata Banerjee's Ultimatum To Striking Doctors-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.