കൊൽക്കത്ത/ന്യൂഡൽഹി: നാണമില്ലാതെ കുതിരക്കച്ചവടത്തിൽ ഏർപ്പെട്ട പ്രധാനമന്ത്രി ന രേന്ദ്ര മോദിയുടെ വാരാണസിയിലെ സ്ഥാനാർഥിത്വം ഉടൻ റദ്ദാക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. 40 തൃണമൂൽ എം.എൽ.എമാർ താനുമായി ബന്ധപ്പെടുന് നുണ്ടെന്നും തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചാൽ ഇവർ തൃണമൂൽ വിടുമെന്നും കഴിഞ്ഞ ദിവസം മോദി പശ്ചിമ ബംഗാളിൽ തെരെഞ്ഞടുപ്പ് റാലിയിൽ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു.
ദേശീയ നേതാക്കളെ ജനങ്ങൾ ബഹുമാനിക്കാറുണ്ടെന്നും എന്നാൽ മോദി ഇതിൽ ഉൾപ്പെടില്ലെന്നും ഹൂഗ്ലിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മമത ബാനർജി പരിഹസിച്ചു.
അദ്ദേഹത്തിന് പ്രധാനമന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല. നേതാജി സുഭാഷ് ചന്ദ്രബോസ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ ജനം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഗബ്ബർ സിങ്ങിനെയും (പ്രശസ്തമായ ഷോലെ ഹിന്ദി സിനിമയിലെ വില്ലൻ) മോദിയെയും ജനം ഭയപ്പെടുന്നു. കഴിഞ്ഞ അഞ്ചു വർഷം പ്രധാനമന്ത്രി ഒന്നുംചെയ്തില്ല. കർഷകർ ആത്മഹത്യചെയ്യുന്നു. തൊഴിലില്ലായ്മ വർധിച്ചു.
പശ്ചിമ ബംഗാളിൽ ബി.ജെ.പിക്ക് കാലുറപ്പിക്കാമെന്നത് മോദിയുടെ പകൽക്കിനാവ് മാത്രമാണ്. അദ്ദേഹത്തിെൻറ സ്വപ്നം യാഥാർഥ്യമാവില്ലെന്നും മമത ബാനർജി പറഞ്ഞു.
അതേസമയം, പ്രകോപനപരവും ജനാധിപത്യ വിരുദ്ധവുമായ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം ആസന്നമായ കുതിരക്കച്ചവടത്തിെൻറ സൂചനയാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും പാർട്ടി കമീഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.