കുമാരസ്വാമിയുടെ സത്യപ്രതിജ്ഞക്കെത്തിയവരെ വലച്ച്​ ഗതാഗതക്കുരുക്ക്; നീരസം പ്രകടിപ്പിച്ച്​  മമത​

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി എച്ച്​.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ പ്രതിപക്ഷ നിരയി​ലെ പ്രമുഖരുടെ ഒത്തു ചേരലായിരുന്നു. ഇതിനിടയിലും ഏവര​ും ശ്രദ്ധിച്ചത്​​ തൃണമൂൽ കോൺഗ്രസ്​ അധ്യക്ഷ മമത ബാനർജിയുടെ മുഖത്തെ അതൃപ്​തിയാണ്​. വിധാൻ സൗദയിലെ സത്യപ്രതിജ്ഞ വേദിയിലേക്ക്​ കയറി വന്ന ഉടൻ ഡി.​െഎ.ജി നീലമണി രാജുവിനെ ശാസിക്കുന്നതും തുടർന്ന്​ മുൻ പ്രധാനമന്ത്രി എച്ച്​.ഡി. ദേവഗൗഡയുടേയും എച്ച്​.ഡി. കുമാരസ്വാമിയുടേയും അരികിലെത്തി നീരസം മറച്ചു വെക്കാതെ സംസാരിക്കുന്നതും ചാനൽ ദൃശ്യങ്ങളിൽ വ്യക്തവുമായിരുന്നു. 

സത്യപ്രതിജ്ഞക്കെത്തിയ വിവിധ കക്ഷി നേതാക്കളുടേയും സംസ്​ഥാനമുഖ്യമന്ത്രിമാരുടേയും വാഹനങ്ങളും അകമ്പടി വാഹനങ്ങളും റോഡിൽ നിറഞ്ഞതിനാൽ മമതയുടെ വാഹനത്തിന്​ സത്യപ്രതിജ്ഞ നടക്കുന്ന വേദിക്കരികിലേക്ക്​ എത്താൻ സാധിച്ചിരുന്നില്ല. വേദിയുടെ ഏതാനും മീറ്റർ അകലെ വാഹനം നിർത്തി വേദിയിലേക്ക്​ നടന്നു വരേണ്ടിയും വന്നു. ഇതാണ്​​ മമതയെ ചൊടിപ്പിച്ചത്​. 

സുരക്ഷ കാരണങ്ങളാൽ വിധാൻ സൗദയിലെ നാല്​ ഗേറ്റുകളിൽ ഒരെണ്ണം മാത്രമാണ്​ തുറന്നിരുന്നത്​. 20ഒാളംഅകമ്പടി വാഹനങ്ങളാണ്​ വേദിക്കരികിലേക്കെത്തിയത്​. അതിനാൽ ഗതാഗത തടസം  ഒഴിവാക്കുകയെന്നത്​ പ്രയാസകരമായിരുന്നു. ഗവർണർക്കും കുമാരസ്വാമിക്കും മാത്രമായിരുന്നു പ്ര​ത്യേകം വഴിയൊരുക്കിയത്​. വിവിധ ഭാഗങ്ങളിൽ നിന്ന് ഒരേ സമയം ഇൗ അകമ്പടി വാഹനങ്ങൾ എത്തിയതോടെ ആകെ കുഴഞ്ഞു. 

മമത ബാനർജിയുടെ വാഹനത്തെ കൂടാതെ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി​ എൻ. ചന്ദ്രബാബു നായിഡു, ബി.എസ്​.പി നേതാവ്​ മായാവതി എന്നിവരുടെ അകമ്പടി വാഹനങ്ങളു​ം ഗതാഗത സ്​തംഭനത്തിൽ കുരുങ്ങി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കേജ്രിവാളും വാഹനം അൽപം ദൂരെ നിർത്തി നടന്നു വരികയായിരുന്നു.

Tags:    
News Summary - Mamata Banerjee Was Unhappy at Kumaraswamy's Swearing-in Ceremony because of traffic block-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.