ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്​; മോദി വിളിച്ച യോഗത്തിൽ മമത പങ്കെടുക്കില്ല

ന്യൂ​ഡ​ൽ​ഹി: ‘ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന വിഷയം ചെയ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദ ി വിളിച്ച വി​വി​ധ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ല. പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി മമത കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയച്ചു.

'ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എന്ന വിഷയം പെട്ടെന്ന് തീരുമാനമെടുത്ത് നടപ്പാക്കേണ്ട കാര്യമല്ല. ഭരണഘടനയെ കുറിച്ച് നന്നായി അറിയുന്ന വിദഗ്ധരിൽ നിന്ന് അഭിപ്രായം ആരാഞ്ഞതിന് ശേഷം മാത്രമേ നടപ്പാക്കാവൂവെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ എല്ലാ പാർട്ടികൾക്കും വെള്ള പേപ്പർ നൽകി ഇക്കാര്യത്തിൽ അവരിൽ നിന്ന് അഭിപ്രായം ആരായണമെന്നും കത്തിലുണ്ട്.

നാളെയാണ് സർവ കക്ഷിയോഗം നടക്കുക. ലോ​ക്​​സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും പ്രാ​തി​നി​ധ്യ​മു​ള്ള മു​ഴു​വ​ൻ രാ​ഷ്​​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും അ​ധ്യ​ക്ഷ​ന്മാ​രെ യോ​ഗ​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ച​ിട്ടുണ്ട്.

Tags:    
News Summary - Mamata Banerjee to Skip PM's All-Party Meet Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.