കൊൽക്കത്ത: പശ്ചിമ ബംഗാളിെല നോർത്ത് 24 പർഗാന ജില്ലയിലുണ്ടായ വർഗീയ സംഘർഷത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
അതേസമയം, സംഘർഷം നിലനിൽക്കുന്ന ബഷീറാത്ത് സന്ദർശിക്കാനെത്തിയ മൂന്ന് എം.പിമാരടങ്ങിയ ബി.ജെ.പി കേന്ദ്രസംഘത്തെ തടഞ്ഞു. ഡൽഹിയിൽനിന്നെത്തിയ എം.പിമാരായ മീനാക്ഷി ലേഖി, ഒാം മാത്തൂർ, സത്യപാൽ സിങ് എന്നിവരെ വിമാനത്താവളത്തിന് സമീപമുള്ള ബിറാതിയിലാണ് പൊലീസ് തടഞ്ഞത്. തങ്ങൾ എം.പിമാരാണെന്നും വേണമെങ്കിൽ സംഘർഷ മേഖലയിലേക്ക് പൊലീസിന് പിന്തുടരാമെന്നും അവർ വാദിച്ചു. എന്നാൽ, പൊലീസ് അംഗീകരിച്ചില്ല. സന്ദർശനം പൂർണമായും ഒഴിവാക്കണമെന്നായിരുന്നു പൊലീസ് നിലപാട്. രൂക്ഷമായ തർക്കത്തിനുശേഷം എം.പിമാർ പിൻവാങ്ങുകയായിരുന്നു.
ബാദുരിയ മേഖലയിൽ സംഘർഷത്തിന് അയവുവന്നിട്ടുണ്ട്. കടകൾ തുറക്കുകയും ചന്തകൾ സാധാരണ നിലയിൽ പ്രവർത്തിക്കുകയും ചെയ്തു. വാഹനങ്ങളും നിരത്തിലിറങ്ങി. ജില്ലയിൽ ഒരിടത്തും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ലെന്ന് ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ, ഇൻറർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.
പൊലീസിെൻറയും അർധ സൈന്യത്തിെൻറയും വൻ സന്നാഹത്തെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ബംഗാളിൽ നടന്ന കലാപങ്ങൾക്കെതിരെ ബി.ജെ.പി ശനിയാഴ്ച കൊൽക്കത്തയിൽ റാലി സംഘടിപ്പിച്ചു. കലാപത്തിനു പിന്നിൽ ബി.ജെ.പിയാണെന്നും സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.