മമതയുടെ മോദി വിരുദ്ധ മെഗാറാലി തുടങ്ങി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പശ്​ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്​ നേതാവുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ യുണൈറ്റഡ്​ ഇന്ത്യ മെഗാറാലി തുടങ്ങി. ഒരു മുൻ പ്രധാനമന്ത്രി, മൂന്ന്​ മുഖ്യമന്ത്രിമ ാർ, ആറ്​ മുൻ മുഖ്യമന്ത്രിമാർ, അഞ്ച്​ മുൻ കേന്ദ്ര മന്ത്രിമാർ എന്നിവർ റാലിയിൽ പ​​െങ്കടുക്കുന്നുണ്ട്​.

മുൻ പ് രധാനമന്ത്രിയും ജനതാദൾ എസ്​ നേതാവുമായ എച്ച്​.ഡി ദേവഗൗഡ, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി, എൽ.ജെ.പി നേതാവ്​ ശരത്​ യാദവ്​, എസ്​.പി അധ്യക്ഷൻ അഖിലേഷ്​ യാദവ്​, എൻ.സി.പി അധ്യക്ഷൻ ശരത്​പവാർ, മുൻ അരുണാചൽ പ്രദേശ്​ മുഖ്യമ​ന്ത്രി ജിഗോങ ്​ അപാങ്​, നാഷണൽ കോൺഫറൻസ്​ നേതാവ്​ ഉമർ അബ്​ദുള്ള, പിതാവും മുൻ കേന്ദ്രമന്ത്രിയുമായ ഫാറൂഖ്​ അബ്​ദുല്ല, ഡൽഹി മുഖ ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ, ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, രാഷ്​ട്രീയ ജനതാദൾ നേതാവ്​ തേജസ്വി യാദവ്, ഡി.എം.കെ നേതാവ്​ എം.​കെ സ്​റ്റാലിൻ, മുൻ ബി.ജെ.പി നേതാക്കളായ യശ്വന്ത്​ സിൻഹ, അരുൺ ഷൂരി, രാംജത്​മലാനി, ശത്രുഘ്​നൻ സിൻഹ, ഗുജറാത്തിലെ ബി.ജെ.പി വിരുദ്ധ നേതാക്കളായ ഹാർദിക്​ പ​േട്ടൽ, എം.എൽ.എ ജിഗ്​നേഷ്​ മേവാനി തുടങ്ങിയവരാണ്​ റാലിയിൽ പ​െങ്കടുക്കുന്നത്​.

രാഹുൽഗാന്ധിയും മായാവതിയും റാലിയിൽ പ​െങ്കടുക്കുന്നില്ലെങ്കിലും പ്രതിനിധികളെ അയച്ചു. മല്ലികാർജുൻ ഖാർഗെ, മനു അഭിഷേക്​ സിങ്​വി എന്നിവരെയാണ്​ കോൺഗ്രസ്​ പ്രതിനിധികളായി അയച്ചത്​. ബി.എസ്​.പി പ്രതിനിധിയായി മുതിർന്ന നേതാവ്​ സതീഷ്​ ചന്ദ്ര മിശ്ര പ​െങ്കടുക്കുന്നുണ്ട്​. ബിജു ജനതാദൾ, സി.പി.എം എന്നീ പാർട്ടികൾ ഒഴികെ 22 പ്രതിപക്ഷ പാർട്ടികൾ റാലിയിൽ പ​െങ്കടുക്കുന്നു.

ബംഗാൾ മുഖ്യമന്ത്രജി മമത ബാനർജിയാണ്​ റാലിയുടെ അധ്യക്ഷ സ്​ഥാനം വഹിച്ചത്​. വ്യക്​തിപ്രഭാവം കൂടിടക്കൊണ്ട്​ ചർച്ചയിൽ മോഡറേറ്ററുടെ റോളും മമതാ ബാനർജി വഹിച്ചു. തലമുതിർന്ന നേതാക്കൾ വേദിയിലിരിക്കെ തന്നെ ഹാർദിക്​ പ​േട്ടലിനെയാണ്​ ആദ്യം സംസാരിക്കാൻ ക്ഷണിച്ചത്​. സുഭാഷ്​ ചന്ദ്ര ബോസ്​ ബ്രിട്ടീഷുകാർക്കെതിരെ പോരാടി, നാം കള്ളൻമാ​ർക്കെതിരെ പോരാടുന്നു - ഹാർദിക്​ പറഞ്ഞു.

ഹാർദിക്​ പ​േട്ടലിനു ശേഷം ദലിത്​ നേതാവ്​ ജിഗ്​നേഷ്​ മേവാനിയാണ്​ സംസാരിക്കാൻ എത്തിയത്​. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ്​ നേരിടുന്നത്​. ബി.ജെ.പിയെയും ആർ.എസ്​.എസിനെയും തകർക്കാനായി എല്ലാ പാർട്ടികളും ഒരുമിച്ച്​ നിന്ന്​ ​ ​േപാരാടണമെന്ന്​ ജിഗ്​നേഷ്​ പറഞ്ഞു.

ഇൗ റാലി പ്രധാനമന്ത്രി മോദിക്കെതിരെ അല്ലെന്ന്​ വിമത ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള റാലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

40 ലക്ഷം പേ​െര അണിനിരത്തി ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ ബി.ജെ.പിയെ വിറപ്പിക്കുകയാണ്​ മമതയുടെയും പ്രതിപക്ഷത്തി​​​​​​​െൻറയും ലക്ഷ്യം. റാലിക്ക്​ മുന്നോടിയായി ബ്രിഗേഡ്​ പരേഡ്​ ഗ്രൗണ്ടിലേക്ക്​ മുഴുവൻ ദേശീയ നേതാക്കളെയും സ്വാഗതം ചെയ്യുന്നതായി മമത ട്വീറ്റ്​ ചെയ്​തിരുന്നു.


Tags:    
News Summary - Mamata Banerjee To Hold Mega Rally Of Opposition Parties-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.